പ്രതികൾ

കാറുകൾ വാടകക്കെടുത്ത് പണയംവെക്കൽ; രണ്ട് യുവാക്കൾ പിടിയിൽ

നേമം: കാറുകൾ വാടകക്കെടുത്ത് പണയംവെക്കുന്ന രണ്ട് യുവാക്കളെ വിളപ്പിൽശാല പൊലീസ് പിടികൂടി. കുരുവിലാഞ്ചി ആലംകോട് രാംനിവാസിൽ പ്രകാശ് (24), കുന്നുംപുറം ജെ.എസ് നിവാസിൽ ജിജു എസ്. സജി (24) എന്നിവരാണ് പിടിയിലായത്.

മഞ്ചാടി സ്വദേശി ഹരിപ്രസാദ് നൽകിയ പരാതിയെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. ഇയാളുടെ കാർ പ്രതികൾ വാടകക്കെടുക്കുകയും തമിഴ്നാട്ടിൽ ഒരാൾക്ക് പണയംവെക്കുകയും ചെയ്തിരുന്നു. ജില്ലയിൽ വിവിധ സ്ഥലങ്ങളിൽനിന്ന് റെൻറ് എ കാർ വ്യവസ്ഥയിൽ പ്രകാശ് ആഡംബര കാറുകൾ വാടകക്കെടുക്കും. ഉടമകളറിയാതെ ഈ കാറുകൾ ജിജുവി​െൻറ സഹായത്തോടെ പൊളിച്ചുവിൽക്കുന്നവർക്കും മാർവാഡികൾക്കും പണയംവെക്കുകയാണ് ഇവരുടെ രീതി. ഇത്തരത്തിൽ അറുപതോളം കാറുകളാണ് ഇവർ പലരിൽനിന്നായി വാടകക്കെടുത്ത് മറിച്ച് പണയം​െവച്ചിട്ടുള്ളത്. കാറുകൾ വാടകക്കെടുത്തശേഷം മാസംതോറും ഉടമക്ക്​ വാടക എത്തിക്കുകയാണ് പതിവ്. എന്നാൽ, രണ്ടു മാസമായി വാടക മുടങ്ങുകയും കാർ എത്തിക്കാതാകുകയും ചെയ്തതോടെ ഉടമകൾ പ്രകാശിനെ തിരക്കി ഇറങ്ങുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്തെങ്കിലും കാറുകൾ ആർക്കാണ് പണയം​െവച്ചതെന്ന വിവരം പ്രകാശ് പറഞ്ഞിട്ടില്ല. 75,000 രൂപമുതൽ മൂന്നു ലക്ഷം വരെ തുക വാങ്ങിയാണ് കാറുകൾ പലർക്കായി പണയം ​െവച്ചത്.

പേയാട്, മലയിൻകീഴ്, നരുവാമൂട്, ബാലരാമപുരം തുടങ്ങി പല ഭാഗത്തുനിന്ന് കാർ നഷ്​ടപ്പെട്ടവർ പ്രകാശിനെതിരെ പരാതികളുമായി വിളപ്പിൽശാല പൊലീസിനെ സമീപിച്ചിട്ടുണ്ട്. വിളപ്പിൽശാല സി.ഐ സുരേഷ് കുമാറി​െൻറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Two youths arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.