405 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

നേമം: 405 കിലോ കഞ്ചാവുമായി രണ്ടുപേരെ മലയിൻകീഴ് പൊലീസ് പിടികൂടി. തിരുവനന്തപുരം തിരുമല സ്വദേശി ഹരികുമാർ, ബീമാപള്ളി സ്വദേശി അഷ്കർ എന്നിവരാണ് പിടിയിലായത്.

മലയിൻകീഴ് മൂങ്ങോട് മുക്കംപാലമൂട്ടിലാണ് സ്വകാര്യ വാഹനത്തിൽ കടത്തിയ കഞ്ചാവ് എക്സൈസ് പിടികൂടിയത്. മാസങ്ങൾക്കുമുമ്പ് ബാലരാമപുരത്തുനിന്ന് 203 കിലോ കഞ്ചാവ് പിടികൂടിയിരുന്നു.

ഇതേ സംഘത്തിൽപെട്ടവർ തന്നെയാണ് ഇപ്പോൾ പിടിയിലായ ഹരികുമാറും അഷ്കറുമെന്ന് എക്‌സൈസ് അറിയിച്ചു. സി.ഐമാരായ ടി. അനികുമാർ, ജി. കൃഷ്ണകുമാർ, ഇൻസ്പെക്ടർമാരായ കെ.വി. വിനോദ്, ടി.ആർ. മുകേഷ് കുമാർ, ആർ.ജി. രാജേഷ്, എസ്. മധുസൂദനൻ നായർ, പ്രിവൻറിവ് ഓഫിസർമാരായ ബി. ഹരികുമാർ, രാജ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ പി. സുബിൻ, എസ്. ഷംനാദ്, ആർ. രാജേഷ്, എം. വിശാഖ്, ജിതീഷ്, ബിജു, ശ്രീലാൽ, മുഹമ്മദ് അലി, അനിഷ്, രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - two arrested with 405 kg of cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.