പിടിയിലായവർ

സ്കൂട്ടർ മോഷണക്കേസിൽ മൂന്നുപേർ പിടിയിൽ

നേ​മം: റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്കൂ​ട്ട​ർ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​രെ ക​ര​മ​ന പൊ​ലീ​സ് പി​ടി​കൂ​ടി. വെ​ഞ്ഞാ​റ​മൂ​ട് കു​ന്നി​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന രാ​ഹു​ൽ (28), നെ​ടു​മ​ങ്ങാ​ട് പു​തു​കു​ള​ങ്ങ​ര സ്വ​ദേ​ശി ക​ണ്ണ​ൻ എ​ന്ന അ​ഭി​ജി​ത്ത് (26), വ​ട്ട​പ്പാ​റ ക​ല്ല​യം സ്വ​ദേ​ശി രാ​ജേ​ഷ് (30) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ജ​നു​വ​രി 24ന് ​രാ​ത്രി 10ന്​ ​കൈ​മ​നം സി.​പി.​ഐ ഓ​ഫി​സി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​ല​ടി ജ​യ​ച​ന്ദ്ര​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹോ​ണ്ട ആ​ക്ടീ​വ സ്കൂ​ട്ട​റാ​ണ് മൂ​ന്നം​ഗ സം​ഘം മോ​ഷ്ടി​ച്ച് ക​ട​ത്തി​യ​ത്. സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

മോ​ഷ്ടി​ച്ച വാ​ഹ​നം പൊ​ലീ​സ് ക​ണ്ടെ​ത്തി. എ​സ്.​ഐ​മാ​രാ​യ സ​ന്തു വി​ജ​യ​ൻ, ബൈ​ജു, നാ​സ​റു​ദീ​ൻ, സി.​പി.​ഒ​മാ​രാ​യ ഹ​രീ​ഷ്, ഷി​ബു എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags:    
News Summary - Three arrested in scooter theft case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.