നേമം: കരമന കല്‍പ്പാളയം ജങ്ഷനില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റ് ഇല്ലാത്തതിനാല്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നത് തലങ്ങും വിലങ്ങും. രാവിലെയും വൈകീട്ടും ഏറെ തിരക്കുമുള്ള സ്ഥലമാണ് കല്‍പ്പാളയം.
പാപ്പനംകോട് ഭാഗത്തുനിന്ന് പൂജപ്പുര, ജഗതി, തിരുമല ഭാഗങ്ങളിലേക്കു വരുന്ന വാഹനങ്ങളും കല്‍പ്പാളയം വഴി കടന്നുപോകുന്നു. വാഹനങ്ങളെ നിയന്ത്രിക്കാന്‍ ട്രാഫിക് പൊലീസിന്റെ സേവനവും ഈ ഭാഗത്തില്ല.
ഡിവൈഡറുകള്‍ മുറിച്ച ഭാഗം വഴി വണ്‍വേ റോഡിലൂടെ എത്തുന്നവര്‍ നേമം ഭാഗത്തേക്കും തിരുവനന്തപുരം ഭാഗത്തേക്കും പോകാന്‍ യു-ടേണ്‍ എടുക്കുന്നതാണ് ഏറെ അപകടകരം. കല്‍പ്പാളയം പോയിന്റില്‍ നിന്ന് ഇടറോഡിലേക്ക് കടക്കുന്നതും അപകടം വരുത്തിവയ്ക്കുന്നു.
സിഗ്നല്‍ ഇല്ലാത്തതിനാല്‍ നല്ല വേഗതയില്‍ ഹൈവേയിലൂടെ എത്തുന്ന വാഹനങ്ങള്‍ കാല്‍നട യാത്രികര്‍ക്കും ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ജങ്ഷനില്‍ അപകടം വര്‍ധിക്കുകയാണെന്നും അധികൃതര്‍ അടിയന്തര പരിഹാരം കാണണമെന്നും പൗരസമിതി കണ്‍വീനര്‍ കല്‍പ്പാളയം ഉദയന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം-കളിയിക്കാവിള ദേശീയപാതയില്‍ ഏറെ വാഹനത്തിരക്കുള്ളതിനാല്‍ മറ്റുള്ള സ്ഥലങ്ങളില്‍ നിലവിലുള്ള സിഗ്നല്‍ സംവിധാനം പരിഷ്കരിക്കണമെന്ന ആവശ്യവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.