Posted On
date_range Updated On
date_range പോസ്റ്റ് ഓഫിസിൽ മോഷണം; കള്ളൻ കൊണ്ടുപോയത് കേടായ മൊബൈൽ ഫോൺ മാത്രം!
നേമം: ജങ്ഷന് സമീപം പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫിസിൽ മോഷണം. വെള്ളിയാഴ്ച വൈകുന്നേരം പോസ്റ്റ് ഓഫിസ് പൂട്ടി ജീവനക്കാർ പോയതിനുശേഷമാണ് മുൻവശത്തെ വാതിൽ തകർത്ത് മോഷ്ടാവ് അകത്തുകയറിയത്. ശനിയാഴ്ച രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് വാതിൽ പൊളിച്ച നിലയിൽ കണ്ടത്.
പോസ്റ്റ് ഓഫിസ് രേഖകളോ മറ്റുപകരണങ്ങളോ പണമോ നഷ്ടപ്പെട്ടിട്ടില്ല. കള്ളൻ കൊണ്ടുപോയത് ചാർജ് കുത്തിയിട്ടിരുന്ന ഒരു മൊബൈൽ ഫോൺ മാത്രമാണ്. എന്നാൽ ഇതു കേടായ മൊബൈലാണ്.
വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.