ചൊവ്വള്ളൂർ ക്ഷേത്രത്തിൽ മോഷണം; സ്വർണവും പണവും കവർന്നു

നേമം: ചൊവ്വള്ളൂർ ഭദ്രകാളി ദേവീ ക്ഷേത്രത്തി​െൻറ ശ്രീകോവിൽ, മടപ്പള്ളി, ദേവസ്വം ഓഫിസ് എന്നിവയുടെ വാതിലുകൾ കുത്തിത്തുറന്ന്​ മോഷണം. ശ്രീകോവിലിൽ സൂക്ഷിച്ചിരുന്ന നാല് സ്വർണ ഏലസുകൾ, വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണപ്പൊട്ട്, ദേവസ്വം ഓഫിസിൽ സൂക്ഷിച്ചിരുന്ന 950 രൂപ, നാല്​ കാണിക്കവഞ്ചികൾ എന്നിവയാണ് കവർന്നത്. മടപ്പള്ളിയിൽനിന്ന് നിവേദ്യം ഉണ്ടാക്കാൻ സൂക്ഷിച്ചിരുന്ന ഓട്ടുരുളിയും നഷ്​ടമായി.

ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയുടെ ഹാർഡ് ഡിസ്ക് മോഷ്്​്​ടാക്കൾ കൊണ്ടുപോയി. 2014ലും 2018ലും ഈ ക്ഷേത്രത്തിൽ സമാന രീതിയിൽ മോഷണം നടന്നിട്ടുണ്ട്. 2018ൽ മോഷണം നടത്തിയ പ്രതി പിടിയിലായി ഇപ്പോഴും ജയിൽ ശിക്ഷ അനുഭവിക്കുകയാണ്​.

വിളപ്പിൽശാല പൊലീസി​െൻറ പട്രോളിങ്​ ജീപ്പ് ശനിയാഴ്ച പുലർച്ചെ മൂ​േന്നാടെ ക്ഷേത്രത്തിന്​ മുന്നിലൂടെ കടന്നുപോകുന്നത് സമീപത്തെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. മൂന്നിന്​ ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുള്ള ബീറ്റ് ബുക്കിൽ പൊലീസ് നിരീക്ഷണത്തിന് എത്തിയതായി രേഖപ്പെടുത്തിയിട്ടുമുണ്ട്. പൊലീസ് മടങ്ങിയ പുലർച്ചെ മൂന്നിനും ആറിനും ഇടയ്ക്കാവാം മോഷണം നടന്നിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ മാത്രം നട തുറക്കാറുള്ള ക്ഷേത്രത്തി​െൻറ ശ്രീകോവിൽ ശനിയാഴ്ച രാവിലെ ആറിന്​ തുറന്നുകിടക്കുന്നത് കണ്ട് പ്രഭാതസവാരിക്ക് പോയി മടങ്ങിയ നാട്ടുകാരിൽ ചിലരാണ് ക്ഷേത്ര ഭാരവാഹികളെ വിവരമറിയിച്ചത്. കാട്ടാക്കട ഡിവൈ.എസ്.പി ഷാജി, വിളപ്പിൽശാല സി.ഐ സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വോഡ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

Tags:    
News Summary - Theft at Chowalloor temple; Gold and silver were stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.