Posted On
date_range Updated On
date_range പ്രാവച്ചമ്പലത്തെ ബിയർ പാർലറിൽ മോഷണം; മദ്യവും പണവും കവർന്നു
നേമം: പ്രാവച്ചമ്പലം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കെ.ടി.ഡി.സി ബിയർ പാർലറിൽ ഉണ്ടായ മോഷണത്തിൽ മദ്യവും പണവും കവർന്നു. തിങ്കളാാഴ്ച പുലർച്ചയാണ് മോഷണം നടന്നത്. ബിയർ പാർലറിൻറെ പുറകിലുള്ള ഗ്ലാസ് പൊട്ടിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. മോഷണ സംഘത്തിൽ രണ്ടുപേർ ഉണ്ടായിരുന്നതായി സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. ഫ്രീസറിൽ സൂക്ഷിച്ചിരുന്ന 1,800 രൂപ വിലവരുന്ന 10 ബിയറും മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 30,000ഓളം രൂപയുമാണ് കവർച്ച ചെയ്യപ്പെട്ടത്. രണ്ടുപേർ സ്ഥാപനത്തിലേക്ക് വരുന്നതും ഗ്ലാസ് പൊട്ടിച്ചശേഷം സ്ഥാപനത്തിനുള്ളിലെ മേശയിൽ നിന്ന് പണം കവരുന്നതും മദ്യവുമായി രക്ഷപ്പെടുന്നതും സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.