Posted On
date_range Updated On
date_range യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
നേമം: വീടിനുള്ളിൽ ഒറ്റയ്ക്ക് കഴിഞ്ഞുവന്ന യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് കുന്നുംപാറ മുതുകുളം മേലെ പുത്തൻവീട്ടിൽ വിവേകാനന്ദൻറെ മകൻ പ്രശാന്ത് (40) ആണ് മരിച്ചത്.
വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കുറച്ചുനാളായി കുടുംബവുമായി ഇദ്ദേഹം അകന്ന് കഴിഞ്ഞുവരികയായിരുന്നു. മരണത്തിൽ അസ്വാഭാവികതയില്ലെന്നു പൊലീസ് പറഞ്ഞു. നരുവാമൂട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.