വിജിൻ
Posted On
date_range Updated On
date_range വിവാഹം മുടക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
നേമം: മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് വിളപ്പിൽശാല സ്വദേശിനിയായ യുവതിയുടെ വിവാഹം മുടക്കാൻ ശ്രമിച്ചയാൾ പിടിയിൽ. വെള്ളനാട് വേങ്ങവിള വീട്ടിൽ വിജിൻ (22) ആണ് പിടിയിലായത്. 2019 മുതൽ യുവതിയുമായി അടുപ്പത്തിലായിരുന്ന വിജിൻ ആ സമയത്ത് എടുത്ത ചിത്രങ്ങളാണ് മോർഫ് ചെയ്ത ശേഷം യുവതിയെ വിവാഹം കഴിക്കാൻ പോകുന്ന ആൾക്ക് അയച്ചുകൊടുത്തത്.
ഐ.ടി ആക്ട് പ്രകാരം കേസെടുത്ത ശേഷം കാട്ടാക്കട ഡി.വൈ.എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.