അഖിൽ
Posted On
date_range Updated On
date_range എൻജിനീയറിങ് കോളജ് വിദ്യാർഥിനിയെ ആക്രമിച്ചയാൾ അറസ്റ്റിൽ
നേമം: എൻജിനീയറിങ് വിദ്യാർഥിനിയെ വഴിയിൽ തടഞ്ഞ് ആക്രമിച്ചയാൾ അറസ്റ്റിൽ. തിരുവല്ലം പടയാരം ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന അഖിലാണ് (30) അറസ്റ്റിലായത്. കരമന സ്റ്റേഷൻ പരിധിയിൽ മുരുകൻ കോവിൽ റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കഴക്കൂട്ടത്തെ കോളജിലെ വിദ്യാർഥിനിയെയാണ് ഇയാൾ ആക്രമിച്ചത്. കരമന സി.ഐ സുജിത്ത്, എസ്.ഐ സുനിത് കുമാർ, സി.പി.ഒമാരായ ശ്രീജീവ്, സാജൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.