Posted On
date_range Updated On
date_range ആക്രമണക്കേസിൽ പ്രധാന പ്രതികള്‍ കാണാമറയത്ത്
നേമം: സി.പി.എം നെയ്യാര്‍ഡാം എല്‍.സി സെക്രട്ടറിയെ ആക്രമിച്ച് ഒരുമാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനായില്ല. കള്ളിക്കാട് പറമ്പില്‍ വീട്ടില്‍ സുനിലിനെയാണ് ഒക്ടോബര്‍ 19ന് വിളപ്പില്‍ശാല കുന്നുംപുറം ഭാഗത്ത് ബൈക്കിലെത്തിയ സംഘം ആക്രമിച്ച് പരിക്കേല്‍പിച്ചത്. സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ കള്ളിക്കാട് പെരിഞ്ഞാംകടവ് ദേവികൃപയില്‍ ഉണ്ണിക്കണ്ണന്‍ എന്നുവിളിക്കുന്ന ആദിത്യനെ (21) വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
നാലാംപ്രതിയായ ഇയാള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ കള്ളിക്കാട് സ്വദേശിയായ പ്രതി കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടി. പ്രധാനപ്രതികളെ തിരിച്ചറിഞ്ഞുവെങ്കിലും ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പ്രതികള്‍ മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമത്തിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.