representational image
Posted On
date_range Updated On
date_range വീട് കുത്തിത്തുറന്ന് 30,000 രൂപ കവർന്നു
നേമം: അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 30,000 രൂപ കവർന്നു. അരിക്കടമുക്ക് വെള്ളംകെട്ടുവിളയിൽ റിട്ട. സെക്രട്ടേറിയറ്റ് ജീവനക്കാരൻ ജയരാജന്‍റെ ശ്രേയ ഹൗസ് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്.
ഞായറാഴ്ച രാത്രി 7 മണിയോടെ മലയത്തുള്ള ബന്ധുവീട്ടിൽപോയ വീട്ടുകാർ പുലർച്ചെ 1.30-ന് തിരികെ എത്തുമ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപ്പെടുന്നത്. ഗേറ്റ് തുറന്ന് ഉള്ളിലേക്ക് കയറുമ്പോൾ രണ്ടുപേർ ഓടി രക്ഷപ്പെടുന്നത് കണ്ടതായി വീട്ടുകാർ പൊലീസിൽ മൊഴി നൽകി.
വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. നരുവാമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.