വീടിന്റെ വാതിൽ
കുത്തിത്തുറന്ന നിലയിൽ
Posted On
date_range Updated On
date_range വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്നു
നേമം: വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്നു. കല്ലിയൂർ വള്ളംകോട് നവനീതത്തിൽ വിഷ്ണുവിന്റെ വീട്ടിലാണ് മോഷണം. രണ്ടുദിവസം മുമ്പ് വീട്ടുകാർ മണ്ടയ്ക്കാട് ക്ഷേത്രത്തിൽ പോയിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന അഞ്ച് പവനോളം സ്വർണാഭരണങ്ങളാണ് മോഷണം പോയതെന്ന് വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.