Posted On
date_range Updated On
date_range കൂറ്റൻ മൺതിട്ട വീണ് വീട് തകർന്നു
നേമം: മതിൽമറ ഇല്ലാത്ത ഭാഗത്ത് കൂറ്റൻ മൺതിട്ട ഇടിഞ്ഞുവീണ് വീടിൻറെ കുറച്ചുഭാഗം തകർന്നു. മലയിൻകീഴ് കരിപ്പൂര് എസ്.എൻ ഫർണിച്ചറിന് പിറകുവശം അശ്വതി ഭവനിൽ സുനിൽകുമാറിൻറെ വീടാണ് തകർന്നത്.
കഴിഞ്ഞദിവസം രാവിലെയായിരുന്നു സംഭവം. വീടിന്‍റെ പിറക്വശത്ത് ഉണ്ടായിരുന്നു 40 അടിയോളം ഉയരമുള്ള മൺതിട്ടയാണ് ഇടിഞ്ഞു വീണത്. അടുക്കളയും വീടിനോട് ചേർന്ന് കെട്ടിയിരുന്ന ടോയ്‌ലെറ്റും കാർപോർച്ചും പൂർണമായി തകരുകയും കിണർ ഇടിഞ്ഞു താഴുകയും ചെയ്തു.
വീടിൻറെ ജനാലകളും തകർന്നിട്ടുണ്ട്. ശ്രീകൃഷ്ണപുരം വാർഡ് അംഗം ഒ.ജി ബിന്ദു, മലയിൻകീഴ് വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. 5 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.