Posted On
date_range Updated On
date_range പരീക്ഷയുടെ തലേദിവസം പെൺകുട്ടി തൂങ്ങിമരിച്ചനിലയിൽ
നേമം: പരീക്ഷയുടെ തലേദിവസം പെൺകുട്ടിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മൊട്ടമൂട് സ്വദേശിനിയായ പെൺകുട്ടിയാണ് വീടിെൻറ രണ്ടാമത്തെ നിലയിൽ തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെയാണ് വീട്ടുകാർ അറിയുന്നത്. മരണകാരണം വ്യക്തമായിട്ടില്ല. തിരുവനന്തപുരം നഗരത്തിലെ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. നരുവാമൂട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.