ആന്റണി
മാർക്കോസ്
Posted On
date_range Updated On
date_range ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ
നേമം: ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ കേസിലെ പ്രതിയെ നേമം പൊലീസ് അറസ്റ്റ് ചെയ്തു. തിരുമല ഐശ്വര്യ ഗാർഡൻസിൽ വാടകക്ക് താമസിക്കുന്ന ആന്റണി മാർക്കോസ് (70) ആണ് അറസ്റ്റിലായത്. താന്നിവിള അനന്തപുരി ഫൈനാൻസിൽ പരാതിക്കാരിയുടെ മകന് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ നിക്ഷേപമായി വാങ്ങുകയായിരുന്നു.
ജോലി ലഭിക്കാത്തതിനെ തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകി. കരമന, നേമം സ്റ്റേഷനുകളിൽ സമാനസ്വാഭാവമുള്ള വിവിധ കേസുകളിൽ പ്രതിയാണ് ആന്റണി മാർക്കോസ്. കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.