Representational Image
Posted On
date_range Updated On
date_range റബർഷീറ്റ് മോഷ്ടാവിനെ കൈയോടെ വീട്ടുകാർ പിടികൂടി
നേമം: മോഷ്ടിച്ച റബർ ഷീറ്റുമായി കടക്കുന്നതിനിടെ മോഷ്ടാവിനെ വീട്ടുകാർ കൈയോടെ പിടികൂടി. വീട്ടുകാർക്ക് പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തില്ല. ശനിയാഴ്ച രാവിലെ 6.30നായിരുന്നു സംഭവം. മലയിൻകീഴ് സ്റ്റേഷൻ പരിധിയിൽ മഞ്ചാടി സ്വദേശി ജനാർദനൻ നായരുടെ വീട്ടിലായിരുന്നു മോഷണം. ഉണക്കാനിട്ടിരുന്ന 20 റബർ ഷീറ്റുകളാണ് മോഷണം പോയത്. മഞ്ചാടി സ്വദേശിയായ ഒരാളാണ് പ്രതി. ഇയാൾ ഷീറ്റുകളുമായി ഗേറ്റ് കടന്നുപോകുന്നതിനിടെ സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയും കൈേയാടെ പിടികൂടുകയുമായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ പ്രതിതന്നെ റബർഷീറ്റ് യഥാസ്ഥാനത്ത് തിരികെ കൊണ്ടുെവച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.