Posted On
date_range Updated On
date_range ടെറസിൽ ഉണങ്ങാൻ ഇട്ടിരുന്ന റബർ ഷീറ്റ് മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ
നേമം: വീടിന്‍റെ ടെറസിൽ ഉണങ്ങാൻ ഇട്ടിരുന്ന റബ്ബർ ഷീറ്റ് മോഷ്ടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പള്ളിച്ചൽ ആയക്കോട് മേലെ പുത്തൻവീട്ടിൽ വെങ്കിടി രാജു എന്ന അനിൽകുമാർ (37) ആണ് അറസ്റ്റിലായത്.
എസ്റ്റേറ്റ് തുലവിള ദേവീ ക്ഷേത്രത്തിനു സമീപം കെ.എൽ വിലാസത്തിൽ സജീർ കുമാറിന്‍റെ വീട്ടിലെ 10 റബർ ഷീറ്റുകളാണ് പ്രതി മോഷ്ടിച്ചത്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടുമണിക്കായിരുന്നു സംഭവം.
വിവരമറിഞ്ഞ നാട്ടുകാർ ഇയാളെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. പ്രതിക്കെതിരെ സിറ്റി, റൂറൽ സ്റ്റേഷനുകളിലായി നിരവധി സമാന കേസുകൾ നിലവിലുണ്ട്.
നേമം സി.ഐ ആർ. രഗീഷ് കുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐ പ്രസാദ്, എ.എസ്.ഐ അജിത് കുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.