സജുമോൻ
Posted On
date_range Updated On
date_range മൊബൈൽ ഷോപ്പിൽ കവർച്ച; പ്രതി പിടിയിൽ
നേമം: മൊബൈൽ ഷോപ്പിൽനിന്ന് പണം കവർന്നയാളെ കരമന പോലീസ് അറസ്റ്റ് ചെയ്തു. വഴുതക്കാട് ശ്രീനിവാസ് വീട്ടിൽ സജുമോൻ (41) ആണ് പിടിയിലായത്. കരമന സ്റ്റേഷൻ പരിധിയിൽ കുഞ്ചാലുംമൂട് ഭാഗത്തുള്ള അസീൻ മൊബൈൽ ഷോപ്പിൽ സെപ്റ്റംബർ 30ന് വൈകുന്നേരം 3.30നായിരുന്നു മോഷണം.
കാഷ് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന 4000 രൂപയാണ് ഇയാൾ കവർച്ച ചെയ്തത്. ഷോപ്പിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. കരമന സി.ഐ സുജിത്ത്, എസ്.ഐമാരായ വിപിൻ, സുരേഷ് കുമാർ, സി.പി.ഒ സാജൻ എന്നിവരുൾപ്പെട്ട സംഘം കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.