രാ​ജ​ൻ

വർഗീയതയുണ്ടാക്കുന്ന ഫേസ്​ബുക്ക്​​ പോസ്റ്റ്​: ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

നേ​മം: വ​ർ​ഗീ​യ​ത​യു​ണ്ടാ​ക്കു​ന്ന ഫേ​സ്​​ബു​ക്ക് പോ​സ്റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ ഫോ​ർ​ട്ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​പ്പ​നം​കോ​ട് ക​രു​മം കാ​പ്പി​വി​ള സ്വ​ദേ​ശി രാ​ജ​ൻ ആ​ണ് (45) അ​റ​സ്റ്റി​ലാ​യ​ത്. പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന്റെ കി​ഴ​ക്കേ ന​ട​യി​ലു​ള്ള പ്രീ​പെ​യ്ഡ് കൗ​ണ്ട​റി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​ണ് ഇ​യാ​ൾ. പ്രീ​പെ​യ്ഡ് കൗ​ണ്ട​റി​ൽ​നി​ന്ന് സ​വാ​രി പോ​കു​ന്ന​വ​രി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളി​ൽ പെ​ട്ട ഡ്രൈ​വ​ർ​മാ​രു​ണ്ട്.

ഇ​തി​നി​ടെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ ത​മ്മി​ൽ ത​ർ​ക്കം ഉ​ണ്ടാ​കു​ക​യും സ​വാ​രി പോ​കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തി​ന്റെ പേ​രു പ​റ​ഞ്ഞ് വ​ർ​ഗീ​യ​ത പ​ര​ത്തു​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഇ​ടു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ട്ട​ത്ത​റ സ്വ​ദേ​ശി​യാ​യ സ​തീ​ശ​ൻ എ​ന്ന​യാ​ളു​ടെ പേ​രി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. അ​റ​സ്റ്റി​ലാ​യ രാ​ജ​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags:    
News Summary - Racist Facebook post- Auto driver arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.