Posted On
date_range Updated On
date_range പ്രിയങ്ക നേമത്ത് എത്താത്തതിൽ മുരളീധരന് പരാതി
തിരുവനന്തപുരം: കേരളത്തിൽ പ്രചാരണത്തിനെത്തിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നേമത്ത് എത്താത്തതിൽ പരാതിയുമായി സ്ഥാനാർഥി കെ. മുരളീധരൻ. പ്രിയങ്കയെ നേരില്‍ കണ്ടാണ് മുരളീധരന്‍ അതൃപ്തി അറിയിച്ചത്. നേമത്ത് പ്രചാരണത്തിന് പ്രിയങ്ക എത്തിയില്ലെങ്കിൽ മറ്റ് വ്യാഖ്യാനമുണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു.
വിഷയത്തിൽ കെ.പി.സി.സി ഇടപെടുന്നില്ലെന്നും മുരളീധരന് പരാതിയുണ്ട്. കഴിഞ്ഞ ദിവസം നേമം മണ്ഡലത്തിൽ പ്രിയങ്ക പങ്കെടുക്കേണ്ടിയിരുന്ന റോഡ് ഷോ സമയക്കുറവ് മൂലം റദ്ദ് ചെയ്തിരുന്നു. പൂജപ്പുരയിലെ റോഡ് ഷോയാണ് റദ്ദാക്കിയത്.
മുരളീധരൻ നേതൃത്വത്തിനെയും പ്രിയങ്കയേയും പ്രതിഷേധം അറിയിച്ചതിനെ തുടർന്ന് ഏപ്രിൽ മൂന്നിന് വീണ്ടും എത്തുമെന്ന് പ്രിയങ്ക ഉറപ്പ് നൽകിയിട്ടുണ്ട്. കഴക്കൂട്ടം, നേമം മണ്ഡലങ്ങളിലെ പ്രചാരണത്തിനാണ് മൂന്നാം തിയതി അവർ വീണ്ടും എത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.