Representational Image
Posted On
date_range Updated On
date_range വഴക്കു പറയുമോയെന്ന ഭയം; വീട്ടിൽനിന്നിറങ്ങിയ 11കാരനെ പൊലീസ് കണ്ടെത്തി
നേമം: വീട്ടുകാർ വഴക്കുപറയുമോ എന്ന ഭയംമൂലം വീട്ടിൽനിന്നിറങ്ങിയ 11 വയസ്സുകാരനെ പൊലീസ് കണ്ടെത്തി സുരക്ഷിതമായി രക്ഷിതാക്കളെ ഏൽപ്പിച്ചു. വെള്ളായണി സ്വദേശിയായ കുട്ടിയെയാണ് ശനിയാഴ്ച വൈകുന്നേരം വീട്ടിൽ നിന്നും കാണാതായത്.
കുട്ടിയും സഹോദരിയും തമ്മിൽ അടിപിടിയുണ്ടായിരുന്നു. സഹോദരിയെ അടിച്ചത് വീട്ടുകാർ അറിയുമ്പോൾ വഴക്കു പറയുമോ എന്ന ഭയം കാരണമാണ് കുട്ടി വീട്ടിൽ നിന്നിറങ്ങിയത്. കുട്ടിയെ കാണാതായതോടെ വീട്ടുകാർ നേമം പൊലീസിൽ പരാതി നൽകി.
പൊലീസിന്‍റെ അന്വേഷണത്തിലാണ് സ്റ്റേഷൻ പരിധിയിൽ തെന്നൂർ ഭാഗത്തുനിന്ന് കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തിയ ശേഷം കുട്ടിയെ അവർക്കൊപ്പം വിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.