മഴയിൽ കുതിർന്ന വീടിന്‍റെ ഒരു ഭാഗം ഇടിഞ്ഞുവീണു; വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു

നേമം: മഴയിൽ കുതിർന്ന വീടിന്‍റെ ഒരുഭാഗം ഇടിഞ്ഞുവീണു, വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. പുളിയറക്കോണം ചൊവ്വള്ളൂർ ചെക്കാലക്കോണം അജിത ഭവനിൽ കുമാറിന്‍റെ (54) വീടാണ് വെള്ളിയാഴ്ച രാത്രി 10 മണിയോടുകൂടി വൻ ശബ്ദത്തിൽ ഇടിഞ്ഞുവീണത്.

ആസ്ബസ്റ്റോസ് ഷീറ്റ് പാകിയ വീടിനെ സിറ്റൗട്ട് പൂർണമായും തകർന്നു. 28 വർഷം പഴക്കമുള്ള വീട് തകർന്നതിലൂടെ 30,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവം നടക്കുമ്പോൾ കുമാറും ഭാര്യയും മകനും വീട്ടിലുണ്ടായിരുന്നുവെങ്കിലും ഇവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ചൊവ്വള്ളൂർ വാർഡ് അംഗം ബി. ചന്ദ്രബാബു സ്ഥലം സന്ദർശിച്ചു. വിളപ്പിൽ വില്ലേജ് ഓഫീസിൽ പരാതി നൽകിയിട്ടുണ്ട്.

Tags:    
News Summary - Part of the house collapsed in nemam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.