മോഷ്ടാക്കൾ കുത്തിത്തുറന്ന വാതിൽ

പാപ്പനംകോട്ട് വാടകവീട്ടിലെ മോഷണം: തെളിവെടുപ്പ് പൂര്‍ത്തിയായി

നേമം: പാപ്പനംകോട്ടെ വാടകവീട്ടില്‍ കഴിഞ്ഞദിവസമുണ്ടായ മോഷണവുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് പൂര്‍ത്തിയായി. ഫിംഗര്‍പ്രിന്റ് വിദഗ്ധരും നേമം പൊലീസുമാണ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയത്. പാപ്പനംകോട് മഠത്തില്‍ ഭഗവതിക്ഷേത്രത്തിനു സമീപം വിജയകുമാര്‍ താമസിക്കുന്ന വാടകവീടിന്റെ പിറകുവശത്തെ വാതിലിന്റെ താഴ്ഭാഗം പൊളിച്ചായിരുന്നു മോഷണം.

ഇവിടെനിന്ന് 20 പവന്‍ സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായത്. വിജയകുമാറും കുടുംബവും സ്ഥലത്തില്ലായിരുന്നു. ഇദ്ദേഹത്തിന്റെ മകളുടെ അടുത്തുതന്നെ നടത്താനിരിക്കുന്ന വിവാഹാവശ്യത്തിനായി സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായത്. ഫോറന്‍സിക് എക്‌സ്‌പേര്‍ട്ടിന് വിരലടയാളങ്ങള്‍ ലഭിച്ചിട്ടുള്ളതായാണ് സൂചന. അന്വേഷണം പുരോഗമിക്കുന്നു.

Tags:    
News Summary - Pappanamcode rental house theft-Evidence collection completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.