Posted On
date_range Updated On
date_range നിയന്ത്രണംവിട്ട കാർ വീടിന് മുകളിലേക്ക് മറിഞ്ഞു
നേമം: നിയന്ത്രണം വിട്ട കാർ വീടിന് മുകളിലേക്ക് മറിഞ്ഞു. വാഹനം ഓടിച്ചിരുന്നയാൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം ആറ് മണിയോടുകൂടി മലയം ജംഗ്ഷന് സമീപമാണ് സംഭവം.
മലയിൻകീഴ് ഭാഗത്തേക്ക് പോകുകയായിരുന്നു ബിജു എന്നയാൾ ഓടിച്ചിരുന്ന റെനോ ക്വിഡ് കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ടതോടെ കാർ മറിഞ്ഞ് വീടിനു മുകളിലേക്ക് വീഴുകയായിരുന്നു. ഷാജിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ് വീട്. അപകടത്തിൽ വീടിന് കേടുപാടുകൾ ഉണ്ടായി. ജനാലകൾ തകർന്നു.
വീടിനു സമീപം നിർത്തിയിട്ടിരുന്ന രണ്ട് സൈക്കിളുകളും തകർന്നിട്ടുണ്ട്. പരിക്കേറ്റ ബിജു ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. മലയിൻകീഴ് പൊലീസ് സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.