കോവിഡ് പരിശോധനയുടെ പേരിൽ പണം തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

നേമം: കോവിഡ് പരിശോധനയുടെ പേരിൽ പണം തട്ടിപ്പ് നടത്തിയ രണ്ടുപേരെ നേമം പൊലീസ് പിടികൂടി.

പാലോട് പെരിങ്ങമ്മല ഒഴുകുപാറ എം.എസ് ഹൗസിൽ മുഹമ്മദ് സാദിഖ് (19), നെടുമങ്ങാട് ഉഴമലയ്ക്കൽ പോങ്ങാട് കടുവാക്കുഴി വസുന്ധര മഠത്തിൽ അഭിമന്യു (19) എന്നിവരാണ് പിടിയിലായത്. രണ്ടുപേരും തിരുവനന്തപുരം മെഡിക്കൽ കോളജിന്​ സമീപത്തെ ഒരു ലാബി​െൻറ കലക്​ഷൻ ഏജൻറുമാരായി ജോലിനോക്കിവരുന്നവരാണ്.

കോവിഡ് പരിശോധനക്ക്​ സ്രവം എടുക്കാൻ വന്നതാ​െണന്ന് വീട്ടുകാരെ അറിയിക്കുകയും 1,750 രൂപ വാങ്ങുകയുമാണ് പ്രതികളുടെ രീതി. സ്രവം എടുത്തു മടങ്ങുന്ന പ്രതികൾ ആർ.ടി.പി.സി.ആറിന്​ പകരം ആൻറിജൻ ടെസ്​റ്റ്​ നടത്തി ഫലം വാട്സ്​ആപ്പിൽ അയച്ചുകൊടുക്കും.

വീട്ടുകാരെ വിശ്വസിപ്പിക്കുന്നതിനുവേണ്ടി ഇവർ കരുവാക്കിയത് മെഡിക്കൽ കോളജ് പരിസരത്തെ പ്രമുഖ ലാബിനെയാണ്. ലാബി​െൻറ വിലാസവും ഫോൺ നമ്പറും മറ്റും അതേപടി കോപ്പിയെടുത്ത്​ ബാക്കി ഭാഗങ്ങളിൽ കൃത്രിമം നടത്തി പരിശോധനഫലം പ്രിൻറ്​ ചെയ്ത് ചേർക്കുകയാണ്​ രീതി.

പെരിങ്ങമ്മല സ്വദേശിയും പാങ്ങോട് മന്നാനിയ കോളജിലെ പ്രിൻസിപ്പലുമായ ഡോ. നസീർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികൾ പിടിയിലാകുന്നത്.

ഇദ്ദേഹത്തി​െൻറ സഹോദരിയുടെ വീട്ടിലെത്തിയ പ്രതികൾ സ്രവം ശേഖരിക്കുകയും പണം വാങ്ങി പോകുകയും ചെയ്തു. തുടർന്ന്​ ഫലം നെഗറ്റിവാണെന്നുള്ള റിസൾട്ട് അയച്ചുകൊടുത്തു. ഇതിനിടെ വീട്ടിലുള്ള മറ്റൊരാൾക്ക് ശാരീരിക വൈഷമ്യം അനുഭവപ്പെട്ടതോടെ പരിശോധിക്കുന്നതിനുവേണ്ടി മുഹമ്മദ് സാദിഖിനെയു​ം അഭിമന്യുവിനെയും ഫോണിൽ നിരവധി തവണ വിളിച്ചിട്ടും കിട്ടിയില്ല.

ഇതോടെ ലാബി​െൻറ ഫോൺ നമ്പറിൽ വീട്ടുകാർ വിളിച്ച് അന്വേഷിച്ചപ്പോഴാണ്​ തട്ടിപ്പ് മനസ്സിലായത്​. തുടർന്ന്​ വീട്ടുകാർ പ്രതികളെ വീണ്ടും ഫോണിൽ ബന്ധപ്പെടുകയും പെരിങ്ങമ്മലയിൽ വരാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇവിടെ​െവച്ചാണ് രണ്ടുപേരും പൊലീസ് പിടിയിലാകുന്നത്.

തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് 17 പേരോളം തട്ടിപ്പിന് ഇരയായിട്ടു​െണ്ടന്നാണ് സൂചന. ബാക്കിയുള്ളവർ പരാതിയുമായി എത്തിയാൽ മാത്രമേ എത്ര തുക തട്ടിച്ചിട്ടു​െണ്ടന്ന് വ്യക്തമാകുകയുള്ളൂ. നേമം സി.ഐ പി.ഐ. മുബാറക്ക്, എസ്.ഐമാരായ അനീഷ് എബ്രഹാം, പ്രതാപസിംഹൻ, അഡീഷനൽ എസ്.ഐ സുരേഷ് കുമാർ, എ.എസ്.ഐ ഷിബു എന്നിവർ ഉൾപ്പെട്ട സംഘം പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - Money fraud in name of covid test; Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.