പീഡനക്കേസിൽ പിടിയിലായ പ്രതികള്‍
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവും സുഹൃത്തുക്കളും പിടിയില്‍
നേമം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ യുവാവും സുഹൃത്തുക്കളും പിടിയില്‍.
തിരുമല കല്ലറമഠം ക്ഷേത്രത്തിന് സമീപം കുളത്തിന്‍കര പുറമ്പോക്കുവീട്ടില്‍ ശ്രീജിത്ത് ഉണ്ണി (30), തൃക്കണ്ണാപുരം കുന്നപ്പുഴ രാഹുല്‍ ഭവനില്‍ രാഹുല്‍ (27), തിരുമല തൃക്കണ്ണാപുരം ആറാംമട കൃഷ്ണകൃപയില്‍ മുട്ടു എന്നുവിളിക്കുന്ന അരവിന്ദ് (23), കുന്നപ്പുറ ആറാംമട ഞാലിക്കോണം രാധിക ഭവനില്‍ വാടകക്ക് താമസിക്കുന്ന ഉണ്ണി എന്നുവിളിക്കുന്ന നന്ദുകൃഷ്ണന് (22) എന്നിവരാണ് പിടിയിലായത്.
2020 ജൂലൈ 31നായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലം സ്വദേശിനിയായ 16കാരിയാണ് പീഡനത്തിനിരയായത്. ഒന്നാംപ്രതി ശ്രീജിത്ത് ഉണ്ണിക്കെതിരേ 30ഓളം കേസുകള്‍ നിലവിലുണ്ട്. ഇയാള്‍ ഗുണ്ടാആക്ട് പ്രകാരം 5 തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.