പേരിനുവേണ്ടി പണി തീർത്തു; നാട്ടുകാർക്ക് 'പണി' കൊടുത്ത് റോഡുകൾ

നേമം: ശാസ്ത്രീയമായി പണി ചെയ്യാത്തത് കാരണം തകർന്നു കിടക്കുന്ന റോഡുകൾ ഇപ്പോൾ നാട്ടുകാർക്ക് പണി കൊടുത്തു തുടങ്ങി. ഒരു കിലോമീറ്ററിന് ഒരു കോടി രൂപയ്ക്ക് കരാറെടുത്ത് പണിത മലയിൻകീഴ്, ഊരൂട്ടമ്പലം, പ്രാവച്ചമ്പലം റോഡിലെ ടാറിങ് പലയിടത്തും തകർന്നുതുടങ്ങി. ടാറിങ് സമയത്ത് അപാകതകൾ ചൂണ്ടിക്കാട്ടി പലരും രംഗത്തുവന്നുവെങ്കിലും പൊതുമരാമത്ത് ഉദ്യോഗസ്ഥർ ഇതിനെ നിസ്സാരവൽക്കരിച്ചതിന്‍റെ പരിണിത ഫലമാണ് ഇപ്പോൾ കാണുന്നത്.

റോഡിന്‍റെ മധ്യഭാഗത്താണ് പലയിടത്തും കുഴികൾ രൂപപ്പെടുന്നത്. അതുകൊണ്ട് തന്നെ മഴയുടെ 'പ്രതിഭാസം' എന്ന് പറയാനും സാധിക്കില്ല. 12 കിലോമീറ്ററിനുള്ളിൽ 30ലേറെ ചെറുതും വലുതുമായ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. മഴ പെയ്താലും ഇല്ലെങ്കിലും ഈ കുഴികളൊക്കെ സമീപഭാവിയിൽ തന്നെ വലിയ ഗർത്തങ്ങളാകാൻ സാധ്യതയുണ്ട്.

മഴക്കാലത്ത് റോഡിന്‍റെ പല ഭാഗത്തും വീണ്ടും ടാർ ഇളകുകയും കുഴികൾ രൂപപ്പെടുകയും ചെയ്തു. ഒരു സമാന്തര റോഡുകൂടിയാണിത്. മലയിൻകീഴ് നിന്നും ബാലരാമപുരത്തേക്കും നെയ്യാറ്റിൻകരയ്ക്കും ദേശീയപാതയിലേക്കും എത്തേണ്ടുന്ന റോഡിന്‍റെ അവസ്ഥ കൂടിയാണിത്. നിർദിഷ്ട അളവിലല്ല ടാർ ചെയ്തിട്ടുള്ളതെന്നാണ് നാട്ടുകാരുടെ ആരോപണം. മഴ തുടരുന്ന നിലയ്ക്ക് റോഡുകളുടെ അവസ്ഥ കൂടുതൽ ദയനീയമാകാനാണ് സാധ്യത.

Tags:    
News Summary - malayinkeezhu road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.