ലോറി ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ച് കവർച്ച; ഒരാൾ പിടിയിൽ

നേ​മം: പ്രാ​വ​ച്ച​മ്പ​ല​ത്ത് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ൽ ഉ​റ​ങ്ങി​യ ഡ്രൈ​വ​റെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച് മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ക​വ​ർ​ന്ന ര​ണ്ടം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. പ​ള്ളി​ച്ച​ൽ മ​രു​ത​റ​ത്ത​ല ആ​യി​ല്യം​കാ​വ് റോ​ഡ് ചാ​ന​ൽ​ക്ക​ര​വീ​ട്ടി​ൽ അ​ർ​ഷാ​ദി (24) നെ​യാ​ണ് നേ​മം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച മൂ​ന്ന് മ​ണി​ക്കാ​യി​രു​ന്നു സം​ഭ​വം. ലോ​റി ഡ്രൈ​വ​ർ മേ​നം​കു​ളം സ്വ​ദേ​ശി ജോ​ണി​നെ പ്ര​തി​ക​ൾ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചാ​ണ്​ മൊ​ബൈ​ൽ ഫോ​ണും 6700 രൂ​പ​യും ക​വ​ർ​ന്ന​ത്. ഫോ​ർ​ട്ട് അ​സി​സ്റ്റ​ന്‍റ്​ ക​മീ​ഷ​ണ​ർ ഷാ​ജി​ക്ക്​ ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നേ​മം എ​സ്.​എ​ച്ച്.​ഒ ര​ഗീ​ഷ് കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ വി​പി​ൻ, പ്ര​സാ​ദ്, സു​ബ്ര​മ​ണ്യ​ൻ പോ​റ്റി, വി​ജ​യ​ൻ എ.​എ​സ്.​ഐ മാ​രാ​യ പ​ത്മ​കു​മാ​ർ, ശ്രീ​കു​മാ​ർ, സി.​പി.​ഒ മാ​രാ​യ ഗി​രി, സ​ജു, ല​തീ​ഷ്, റെ​ജി​മോ​ൻ എ​ന്നി​വ​ർ അ​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്​​റ്റ് ചെ​യ്ത​ത്.

പി​ടി​യി​ലാ​യ അ​ർ​ഷാ​ദ് നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. ര​ണ്ടാം പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ​െപാ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Lorry driver stabbed and robbed; One arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.