പ്രതീഷ് കുമാർ
Posted On
date_range Updated On
date_range വീട്ടമ്മക്കുനേരെ ആക്രമണം: പ്രതി അറസ്റ്റിൽ
നേമം: വീട്ടമ്മയെ ആക്രമിക്കുകയും മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ.
നേമം ശാന്തിവിള കൊന്നവിള വീട്ടിൽ പ്രതീഷ് കുമാർ (31) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 12ന് വൈകീട്ട് നാലിനായിരുന്നു സംഭവം. പ്രതി വീട്ടമ്മയെ മർദിക്കുകയും വസ്ത്രം വലിച്ചുകീറി അപമാനിക്കുകയും ചെയ്യുകയായിരുന്നെന്നാണ് പരാതി.
നേമം സി.ഐ പി.ഐ. മുബാറക്ക്, ക്രൈം എസ്.ഐ സുരേഷ്കുമാർ, എ.എസ്.ഐമാരായ ഷിബു, പത്മകുമാർ, സിവിൽ പൊലീസ് ഓഫിസർ മണിമേഖല എന്നിവർ ഉൾപ്പെട്ട സംഘം പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.