Posted On
date_range Updated On
date_range വീട് അപകടാവസ്ഥയിൽ; മാറി താമസിക്കാൻ ഒരുങ്ങി കുടുംബം
ചിത്രം നേമം: കനത്ത മഴയിൽ അടിമണ്ണ് ഒലിച്ചുപോയി വീട് അപകടാവസ്ഥയിലായതിനാൽ ഗൃഹനാഥനും കുടുംബവും മറ്റൊരു സ്ഥലത്തേക്ക് താമസം മാറാൻ തയ്യാറെടുക്കുന്നു. മലയിൻകീഴ് ഇരട്ട കലുങ്ക് കോടൻ കണ്ടത് വർഗീസ് ചാക്കോ (51) യും കുടുംബവുമാണ് ഭീതിയിൽ കഴിയുന്നത്.
ഇവരുടെ വീടിനു സമീപം ഉണ്ടായിരുന്ന മറ്റൊരു കുടുംബം വീടൊഴിഞ്ഞു പോയിട്ടുണ്ട്. അടിമണ്ണ് ഇളകിക്കൊണ്ടിരിക്കുന്നതിനാൽ വീട് ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. ഒരു വർഷത്തിനു മുമ്പാണ് ഇരുനില വീട് പണിതത്. വീടിൻറെ അപകടാവസ്ഥ ബന്ധപ്പെട്ട വില്ലേജ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.