representational image
Posted On
date_range Updated On
date_range അടച്ചിട്ടിരുന്ന വീട്ടിൽ നിന്ന് 17 പവൻ കവർന്നു
നേമം: അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് 17 പവൻ സ്വർണാഭരണങ്ങൾ കവർന്നു. വിളപ്പിൽശാല സ്റ്റേഷൻ പരിധിയിൽ വെള്ളൈക്കടവ് വിട്ടിയം ഗ്രേസ് ഭവനിൽ സുരേഷ് കുമാറിന്റെ വീട്ടിലായിരുന്നു മോഷണം. ഞായറാഴ്ച രാവിലെ സുരേഷ് കുമാറും കുടുംബവും പള്ളിയിൽ പോയിരുന്നു.
പത്തുമണിയോടെ തിരികെ എത്തിയപ്പോഴാണ് വാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ടെത്. തുടർന്ന് നടന്ന പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കവർച്ച ചെയ്യപ്പെട്ടതായി കണ്ടെത്തിയത്. പോലീസും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വിളപ്പിൽശാല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.