Posted On
date_range Updated On
date_range വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു; യുവതി ഉൾപ്പെടുന്ന സംഘം പിടിയിൽ
നേമം: ഊക്കോട് ജങ്ഷന് സമീപം വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന സംഭവത്തിൽ നാലുപേർ പിടിയിൽ. കരുമം പുഞ്ചക്കരിക്ക് സമീപം താമസിക്കുന്ന ഷഫീക്ക് (24), ഷാനു (26), അൻവർ (39), ഷാമില (39) എന്നിവരാണ് പിടിയിലായത്.
ഗോപൻ എന്ന പൊലീസ് ഉദ്യോഗസ്ഥെൻറ വീട്ടിലാണ് മോഷണം നടന്നത്. പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
നേമം സി.ഐ വിപിൻ, എസ്.ഐമാരായ ബി. ദീപു, അനൂപ് ജയകുമാർ, വിനീത, എ.എസ്.ഐ ഷിബു, പത്മകുമാർ, സി.പി.ഒ ബിമൽ മിത്ര എന്നിവരടങ്ങിയ സംഘം പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.