അജ്ഞാത ജീവി കൊന്ന ആടുകളിലൊന്ന്

വയർ പിളർന്ന്, തലയില്ലാതെ ആട്ടിൻകുട്ടികൾ; അജ്ഞാത ജീവി കൊന്നത് മൂന്ന് ആടുകളെ

നേമം: പൊറ്റയിൽ കുരിയോട് ഭാഗത്ത് അജ്ഞാതജീവിയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾക്ക് ജീവൻ നഷ്ടമായി. മലയിൻകീഴ് കുരിയോട് ജെ.എസ് ഭവനിൽ ജസ്റ്റിൻരാജ് വളർത്തിയിരുന്ന ആടും രണ്ട് ആട്ടിൻകുട്ടികളുമാണ് കൊല്ലപ്പെട്ടത്. 

ശനിയാഴ്ച പുലർച്ചെ മൂന്നുമണിക്ക് ശേഷമാണ് ആടുകളെ ചത്ത നിലയിൽ കണ്ടെത്തുന്നത്. വയർ പിളർന്ന നിലയിലും തല നഷ്ടപ്പെട്ട അവസ്ഥയിലുമായിരുന്നു മൃഗങ്ങൾ. 30,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

വിവരമറിഞ്ഞ് പൊറ്റയിൽ വാർഡ് അംഗം ജി.പി ഗിരീഷ് കുമാർ, വിളവൂർക്കൽ മൃഗാശുപത്രി വെറ്ററിനറി സർജൻ മുംതാസ് ബീഗം, ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടുപൂച്ചയുടെ ആക്രമണമാണോ എന്ന് സംശയിക്കുന്നു.

ആടുകളുടെ ശരീരഭാഗങ്ങൾ ഉടമസ്ഥന്‍റെ വീട്ടുവളപ്പിലും മറ്റൊരാളുടെ സ്ഥലത്തുമാണ് കാണപ്പെട്ടത്. മാസങ്ങൾക്കു മുമ്പും പൊറ്റയിൽ ഭാഗത്ത് മൂന്ന് ആടുകൾ അജ്ഞാതജീവിയുടെ ആക്രമണത്തിന് ഇരയായിരുന്നു. 

Tags:    
News Summary - Goats killed in pottayil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.