Posted On
date_range Updated On
date_range ബൈക്കുകള്‍ കൂട്ടിയിടിച്ച് നാല് യുവാക്കള്‍ക്ക് പരിക്ക്
നേമം: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് യുവാക്കള്‍ക്ക് പരിക്കേറ്റു. മലയിന്‍കീഴ്-ഊരൂട്ടമ്പലം റോഡില്‍ സ്വകാര്യ സ്കൂളിന് സമീപത്തെ കൊടുംവളവില്‍ കഴിഞ്ഞദിവസം വൈകീട്ടായിരുന്നു അപകടം.
മലയിന്‍കീഴ് ഭാഗത്തുനിന്ന് വരികയായിരുന്ന ബാലരാമപുരം സ്വദേശിയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഊരൂട്ടമ്പലം ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഈ സമയം തൊട്ട് പിറകെയെത്തിയ ബൈക്ക് അപകടത്തിലായ ബൈക്കില്‍ വന്നിടിച്ചു. പരിക്കേറ്റ നാലുപേരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.