Posted On
date_range Updated On
date_range ഓൺൈലൻ ഭക്ഷണവിതരണത്തിനിടെ പരിചയെപ്പട്ട പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ
നേമം: ഓൺലൈൻ ഭക്ഷണ വിതരണത്തിനിടെ പരിചയപ്പെട്ട പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ഭക്ഷണവിതരണ കമ്പനി ജീവനക്കാരൻ അറസ്റ്റിൽ. ബീമാപ്പള്ളി യു.പി സ്കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അർഷാദ് (23) ആണ് അറസ്റ്റിലായത്. പൂജപ്പുര പൊലീസാണ് ഇയാളെ പിടികൂടിയത്.
തിരുമല സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്.
പെൺകുട്ടിയെ ഇയാൾ നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. പൂജപ്പുര സി.ഐ ആർ. റോജ്, എസ്.ഐ ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.