Posted On
date_range Updated On
date_range പെട്രോൾ പമ്പിലെ അക്രമം; അഞ്ചുപേർ അറസ്റ്റിൽ
നേമം: അയണിമൂട് പാരൂർക്കുഴിയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് 5 പേരെ നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തു. പാരൂർക്കുഴി സ്വദേശികളായ അരുൺ, സതീഷ്, വിഷ്ണു, ഉണ്ണി, അനീഷ് എന്നിവരാണ് അറസ്റ്റിലായത്. ഹർത്താൽ ദിനമായ തിങ്കളാഴ്ച രാവിലെ 11 മണിയോടുകൂടിയാണ് സംഭവം.
പമ്പ് അടയ്ക്കാത്തതിൽ പ്രകോപിതരായ സംഘം പമ്പിലെ ജീവനക്കാരെ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. പമ്പിലെ സൂപ്പർവൈസർ ഷൈൻ, ജീവനക്കാരനായ അനുരാഗ്, വനിതാ ജീവനക്കാരായ സെലിൻ, മഞ്ജുഷ എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പമ്പ് മാനേജർ പി.വി ഹരിപ്രകാശ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.