ഫിഷറീസ് വകുപ്പി​െൻറ സഹകരണത്തോടെ കർഷകൻ നേട്ടം കൊയ്തു; ഒറ്റദിനം വിറ്റത് അരലക്ഷം രൂപയുടെ മത്സ്യം

നേമം: വിഷരഹിത മത്സ്യം എന്ന വിളപ്പിൽ പഞ്ചായത്ത് ആശയത്തിന് ഒപ്പം ഫിഷറീസ് വകുപ്പി​െൻറ സഹകരണം കൂടി ആയതോടെ കർഷകൻ വിളയിച്ചെടുത്തത് ആരെയും അതിശയിപ്പിക്കുന്ന നേട്ടം. ഒറ്റദിവസംകൊണ്ട് വിറ്റുപോയത് അരലക്ഷം രൂപയുടെ മത്സ്യം. പഞ്ചായത്തി​െൻറ ആഭിമുഖ്യത്തിൽ വിഷരഹിത മത്സ്യകൃഷി വിളവെടുപ്പും വിൽപ്പനയുമാണ് ശ്രദ്ധേയമായത്.

മലപ്പനംകോട് എ.ജെ ഫിഷ് ഫാമിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആദ്യ വിൽപ്പന വിളപ്പിൽ പഞ്ചായത്ത് പ്രസിഡൻറ് ലില്ലി മോഹൻ കാരോട് വാർഡ് അംഗം അനീഷിന് നൽകി നിർവഹിച്ചു. അഗസ്റ്റിൻ എന്ന കർഷകനാണ് ഫിഷറീസ് വകുപ്പി​െൻറ സഹായത്തോടെ സ്വന്തം പുരയിടത്തിൽ ആവശ്യമായ വിസ്തൃതിയിൽ കുളം നിർമ്മിച്ച് മത്സ്യകൃഷി നടത്തി വിളവെടുത്തത്. ഇതിന് പഞ്ചായത്തി​െൻറ പൂർണ സഹകരണം ഉണ്ടായിരുന്നു.

ആറുമാസം കൊണ്ടാണ് മത്സ്യങ്ങൾ വളർച്ച പൂർത്തിയാകുകയും വില്പനയ്ക്ക് തയ്യാറാകുകയും ചെയ്തത്. ഒറ്റദിവസംകൊണ്ട് 60,000 രൂപയുടെ മത്സ്യവിൽപ്പനയാണ് നടത്തിയതെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാജികുമാർ, ബ്ലോക്ക് അംഗം ശോഭനകുമാരി, ഫാ. ജോസഫ് സേവ്യർ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Farmers reap benefits in collaboration with Fisheries Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.