Posted On
date_range Updated On
date_range പഞ്ചായത്തംഗത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; ബി.ജെ.പി പ്രകടനം നടത്തി
നേമം: പഞ്ചായത്തംഗത്തിനെതിരെ ഫേസ്ബുക്കിലൂടെ മോശം പരാമർശം നടത്തിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രകടനം നടത്തി. കല്ലിയൂർ പഞ്ചായത്തിലെ ഊക്കോട് വാർഡ് പ്രതിനിധി എം. വിനുകുമാറിനെതിരെയാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ദിവസങ്ങൾക്കു മുമ്പ് വിനുകുമാർ പരിപാടിയിൽ പങ്കെടുത്ത് നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് പോസ്റ്റ്. ബി.ജെ.പി കല്ലിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വള്ളംകോട്ടുനിന്ന് ഊക്കോട് വരെയായിരുന്നു പ്രകടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.