Posted On
date_range Updated On
date_range വയോധികനെ കുത്തിപ്പരിക്കേൽപിച്ച സംഭവത്തിൽ പ്രതി പിടിയിലായി
നേമം: അതിര് തർക്കത്തെതുടർന്ന് വയോധികനെ കുത്തിപ്പരിക്കേൽപിച്ച സംഭവത്തിൽ പ്രതി വിളപ്പിൽശാല പൊലീസ് പിടിയിലായി. വിളപ്പിൽ വിട്ടിയം അലൈറ്റി നിരപ്പിൽ വീട്ടിൽ ബാബു (50) ആണ് പിടിയിലായത്. മാർച്ച് 19നാണ് കേസിനാസ്പദമായ സംഭവം.
വിട്ടിയം അലൈറ്റി നിരപ്പിൽ വീട്ടിൽ കേശവെൻറ മകൻ മണിയനാണ് (80) കുത്തേറ്റത്. രാവിലെ മണിയെൻറ പുരയിടത്തിൽ എത്തിയ പ്രതി അതിർത്തി തർക്കത്തിൽ ഏർപ്പെടുകയും പ്രകോപിതനായി സ്റ്റീൽ കത്തികൊണ്ട് മണിയനെ കുത്താൻ ശ്രമിക്കുകയും ചെയ്തു.
കുത്ത് കൊള്ളാതിരിക്കാൻ ഒഴിഞ്ഞുമാറുന്നതിനിടെ മണിയെൻറ തലയുടെ പിറകുവശത്ത് കത്തി പതിക്കുകയായിരുന്നു.
ഒളിവിലായിരുന്ന പ്രതിയെ വിളപ്പിൽശാല സി.ഐ ജി. സുരേഷ് കുമാർ, എസ്.ഐ സരിൻ, എ.എസ്.ഐമാരായ ഹരികുമാർ, സുരേഷ്, സുനിൽ, സി.പി.ഒമാരായ സതീഷ്, സന്തോഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.