Posted On
date_range Updated On
date_range യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ
നേമം: യുവാവിനെ ആയുധമുപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവവത്തിൽ പ്രതി പൊലീസ് പിടിയിലായി. നേമം പഴയ കാരയ്ക്കാമണ്ഡപം കൂടത്തറ വിളാകം ചാനൽക്കര വീട്ടിൽ ജിണ്ടാൻ ഷജീർ എന്ന ഷജീർ (30) ആണ് അറസ്റ്റിലായത്.
അർഷാദ് എന്ന യുവാവാണ് അക്രമത്തിനിരയായത്. വ്യക്തി വിരോധമാണ് കാരണമെന്ന് അറിയുന്നു. ഇറയൻകോട് ഭാഗത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
നേമം സി.ഐ രഗീഷ് കുമാർ, എസ്.ഐമാരായ വിപിൻ, പ്രസാദ്, വിജയൻ, എ.എസ്.ഐ മാരായ പത്മകുമാർ, ശ്രീകുമാർ, സി.പി.ഒമാരായ ഗിരി, ലതീഷ്, സജു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.