സി.പി.എം-ബി.ജെ.പി സംഘര്‍ഷം; ഒരാള്‍ അറസ്​റ്റില്‍

നേ​മം: സി.​പി.​എം പ്ര​വ​ര്‍ത്ത​ക​രും ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​രും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍ഷ​ത്തി​ല്‍ ഒ​രാ​ളെ മ​ല​യി​ന്‍കീ​ഴ് പൊ​ലീ​സ് പി​ടി​കൂ​ടി. മ​ല​യി​ൻ​കീ​ഴ് കൊ​ല്ലാ​ക്ക​ര പു​തു​വീ​ട്ടു​മേ​ലെ അ​നി​ത ഭ​വ​നി​ല്‍ അ​ര​വി​ന്ദ് ജി. ​നാ​യ​ര്‍ ആ​ണ് (24) പി​ടി​യി​ലാ​യ​ത്.

ഇ​യാ​ള്‍ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​നാ​ണ്. വി​ള​വൂ​ര്‍ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​തു​വീ​ട്ടു​മേ​ലെ കൊ​ല്ലാ​ക്ക​ര​യി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ഒ​രു പ്രാ​ദേ​ശി​ക സി.​പി.​എം നേ​താ​വി​െൻറ ഗൃ​ഹ​പ്ര​വേ​ശ​ന ക​ര്‍മ​ത്തി​നെ​ത്തി​യ പ്ര​വ​ര്‍ത്ത​ക​രും അ​തു​വ​ഴി ബൈ​ക്കി​ല്‍ പോ​കു​ക​യാ​യി​രു​ന്ന ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​രും ത​മ്മി​ലാ​ണ് സം​ഘ​ര്‍ഷ​മു​ണ്ടാ​യ​ത്.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​രാ​യ വി​ഷ്​​ണു (24), അ​നി​ക്കു​ട്ട​ന്‍ (28), സി.​പി.​എം പ്ര​വ​ര്‍ത്ത​ക​ന്‍ അ​നി​രു​ദ്ധ് (24) എ​ന്നി​വ​ര്‍ക്കാ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​രെ മ​ല​യി​ന്‍കീ​ഴ് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും അ​നി​രു​ദ്ധി​നെ കാ​ട്ടാ​ക്ക​ട ഗ​വ. ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന്​ സി.​പി.​എം പ്ര​വ​ര്‍ത്ത​ക​ര്‍ക്കെ​തി​രെ​യും ര​ണ്ട്​ ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​ര്‍ക്കെ​തി​രെ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്.



Tags:    
News Summary - CPM-BJP clash; One arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.