Posted On
date_range Updated On
date_range സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിൻറെ വീടിന് നേരെ ബോംബേറ്
നേമം: സി.പി.എം വിളപ്പിൽ ഏര്യാകമ്മിറ്റി അംഗത്തിൻറെ വീടിന് നേരെ പടക്കമേറ്. തിങ്കളാഴ്ച വൈകുന്നേരം 4 മണിക്കാണ് സംഭവം. വിളപ്പിൽശാല സ്റ്റേഷൻ പരിധിയിൽ വിട്ടിയം കാർമൽ സ്കൂളിന് സമീപം ഫാത്തിമ മൻസിലിൽ അസീസിൻറെ വീടാണ് അക്രമികൾ തകർത്തത്.
ഒറ്റനില വീടിൻറെ മുൻവശത്തെ ജനാലകൾ പൂർണമായും തകർന്നു. സംഭവം നടക്കുമ്പോൾ അദ്ദേഹത്തിൻറെ ഭാര്യയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ബൈക്കിലെത്തിയ അക്രമികൾ വീടിനു നേരേ മൂന്ന് പടക്കം എറിയുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ഉപകരണങ്ങൾ അടിച്ചു തകർക്കുകയും ചെയ്തു. കഞ്ചാവ് മാഫിയയാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്.
അതേസമയം അസീസിൻറെ മകനുമായി വ്യക്തിവിരോധം ഉണ്ടായിരുന്നവരാണ് വീട് ആക്രമണത്തിന് പിന്നിലെന്ന് വിളപ്പിൽശാല പൊലീസ് പറയുന്നു. സംഭവത്തിനുശേഷം അക്രമികൾ രക്ഷപെട്ടു. വിളപ്പിൽശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.