Posted On
date_range Updated On
date_range അപകടത്തെ ചൊല്ലിയുണ്ടായ തർക്കം; സിവിൽ പൊലീസ് ഓഫിസർക്ക് മർദനമേറ്റു
നേമം: വാഹനാപകടത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ സിവിൽ പൊലീസ് ഓഫിസർക്ക് മർദനമേറ്റു. തിരുവനന്തപുരം നന്ദാവനം എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസർ അഭിജിത്തിനാണ് മർദനമേറ്റത്. ശനിയാഴ്ച വൈകുന്നേരം പ്രാവച്ചമ്പലം ജങ്ഷനിലായിരുന്നു സംഭവം.
അഭിജിത്ത് സഞ്ചരിച്ചിരുന്ന വാഹനം മറ്റു രണ്ടുപേർ സഞ്ചരിച്ചിരുന്ന വേറൊരു വാഹനവുമായി ഇടിച്ചതിനെതുടർന്നാണ് തർക്കമുണ്ടായത്. വാക്കുതർക്കം തുടരുന്നതിനിടെ രണ്ടംഗസംഘം അഭിജിത്തിനെ മർദിക്കുകയായിരുന്നു.
തലക്ക് പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ആദ്യം ശാന്തിവിള താലൂക്കാശുപത്രിയിലും അവിടെനിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രാവച്ചമ്പലം സ്വദേശികളായ രമേശ്, ബിജു എന്നിവർക്കെതിരെ നേമം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.