Posted On
date_range Updated On
date_range വീട് കുത്തിത്തുറന്ന് നാല് പവൻ കവർന്നു
നേമം: സ്റ്റേഷൻ പരിധിയിൽ വീണ്ടും മോഷണം. വീട് കുത്തിത്തുറന്ന് നാല് പവൻ കവർന്നു. പള്ളിച്ചൽ ദ്വാരകയിൽ മധുസൂദനന്‍റെ വീട്ടിലാണ് മോഷണം. ഇന്നലെ രാവിലെ 10.30നും വൈകുന്നേരം നാലുമണിക്കും ഇടയിലാണ് സംഭവം എന്ന് കരുതുന്നു.
ഇരുനില വീടിന്‍റെ മുൻ വാതിൽ കുത്തിത്തുറന്ന് അകത്തു സൂക്ഷിച്ചിരുന്ന നാല് പവനോളം വരുന്ന സ്വർണാഭരണങ്ങളാണ് കവർന്നത്. പകൽ സമയത്ത് ആറ്റുകാൽ ദർശനത്തിന് പോയിരുന്ന വീട്ടുകാർ തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽപ്പെടുന്നത്.
വീടിന്‍റെ താക്കോൽ മീറ്റർ ബോക്സിനുള്ളിലാണ് സൂക്ഷിച്ചിരുന്നത്. ബോക്സ് തുറന്ന നിലയിൽ കണ്ടെത്തി. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും എല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.