വാ​ഴ​ക്കു​ല​ക​ള്‍ ക​ട​ത്തി​യ ഓ​ട്ടോ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​പ്പോ​ള്‍

വാഴക്കുല മോഷ്​ടാവ് പിടിയില്‍

നേ​മം: പൊ​ലീ​സി​െൻറ പ​ട്രോ​ളി​ങ്ങി​നി​ടെ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ വാ​ഴ​ക്കു​ല മോ​ഷ്​​ടാ​വ് പി​ടി​യി​ലാ​യി. വേ​ട്ട​മു​ക്ക് ശ്രീ​കൃ​ഷ്ണ ന​ഗ​ര്‍ ച​ന്ദ്രി​ക ഭ​വ​നി​ല്‍ അ​ഖി​ല്‍ (24) ആ​ണ് പി​ടി​യി​ലാ​യ​ത്.

വാ​ഴ​ക്കു​ല​ക​ളു​മാ​യി മ​ല​യി​ന്‍കീ​ഴ് ക​രി​പ്പൂ​ര് ഭാ​ഗ​ത്ത് ഒ​രു ഓ​ട്ടോ​യി​ല്‍ സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ഖി​ലി​നെ പ​ട്രോ​ളി​ങ്​ സം​ഘം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഗ്രേ​ഡ് എ​സ്.​ഐ അ​നി​ല്‍കു​മാ​ര്‍, ഡ്രൈ​വ​ര്‍ അ​നീ​ഷ് ബെ​ന്‍സ​ന്‍ എ​ന്നി​വ​ര്‍ ന​ട​ത്തി​യ ചോ​ദ്യം​ചെ​യ്യ​ലി​ലാ​ണ് വാ​ഴ​ക്കു​ല​ക​ള്‍ മോ​ഷ​ണ​മു​ത​ലാ​ണെ​ന്ന്​ പ്ര​തി സ​മ്മ​തി​ച്ച​ത്.

നെ​യ്യാ​റ്റി​ന്‍ക​ര കൂ​ട്ട​പ്പ​ന സ്വ​ദേ​ശി ശ്രീ​കു​മാ​ര​ന്‍ നാ​യ​ർ പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി​ചെ​യ്ത വാ​ഴ​ത്തോ​ട്ട​ത്തി​ല്‍നി​ന്ന് 10 ഏ​ത്ത​വാ​ഴ​ക്കു​ല​ക​ളാ​ണ് പ്ര​തി ക​വ​ര്‍ന്ന​ത്. അ​റ​സ്​​റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍ഡ് ചെ​യ്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.