ബിജു
Posted On
date_range Updated On
date_range വയോധികക്ക് മർദനം: മരുമകൻ അറസ്റ്റിൽ
നേമം: വയോധികയെ ക്രൂരമായി മർദ്ദിച്ച മരുമകനെ കരമന പൊലീസ് അറസ്റ്റ് ചെയ്തു. ഊക്കോട് സ്വദേശി ബിജു (48) ആണ് അറസ്റ്റിലായത്. കരമന സ്റ്റേഷൻ പരിധിയിൽ കൈലാസ് ജങ്ഷൻ ഭാഗത്ത് ഹോട്ടൽ നടത്തുന്ന ഉക്കോട് സ്വദേശിനിയായ വിലാസിനി (77) യാണ് മർദനത്തിന് ഇരയായത്. കുടുംബ പ്രശ്നങ്ങളാണ് ആക്രമണ കാരണമെന്ന് പൊലീസ് പറഞ്ഞു.
കരമന സി.ഐ സുജിത്ത്, എസ്.ഐമാരായ സന്തു, സുനിത് കുമാർ, സി.പി.ഒമാരായ അഭിലാഷ്, സജീവ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.