ഷിജു
Posted On
date_range Updated On
date_range ബിയർ കുപ്പി ഉപയോഗിച്ച് തലയ്ക്കടിച്ച സംഭവം; പ്രതി അറസ്റ്റിൽ
നേമം: ബിയർ കുപ്പി ഉപയോഗിച്ച് യുവാവിനെ തലയ്ക്കടിച്ച് പരിക്കേൽപിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതി അറസ്റ്റിൽ. പൊറ്റയിൽ കിഴക്കുംകര പുത്തൻവീട്ടിൽ ഷിജു (44) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 9.30നായിരുന്നു സംഭവം.
വിളവൂർക്കൽ മലയം വെള്ളൂർക്കോണം കൃഷ്ണ മന്ദിരത്തിൽ തങ്കപ്പെൻറ മകൻ സൈമൺ (44) ആണ് പരാതിക്കാരൻ. മുൻ വൈരാഗ്യംമൂലം മലയം ജംഗ്ഷനിൽ ഷിജു സൈമണിനെ പിടിച്ചുതള്ളുകയും സമീപത്തുണ്ടായിരുന്ന ബിയർ കുപ്പിയെടുത്ത് തലയ്ക്കടിച്ചു പരിക്കേൽപിക്കുകയുമായിരുന്നു.
സൈമണിനെ ആദ്യം മലയിൻകീഴ് മണിയറവിള ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മലയിൻകീഴ് എസ്.ഐ ആർ. രാജേഷും സംഘവും ചേർന്ന് പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.