Posted On
date_range Updated On
date_range സാമ്പത്തിക ഇടപാടിനെ ചൊല്ലി ആക്രമണം; പ്രതി പിടിയിൽ
നേമം: സാമ്പത്തിക ഇടപാടിനെ ചൊല്ലി വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. കരകുളം കാച്ചാണി സ്വദേശി ശിവൻ ചെട്ടിയാർ (58) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.
പള്ളിച്ചൽ കുളങ്ങരക്കോണം സ്വദേശി തങ്കി (42) ആണ് ആക്രമണത്തിന് ഇരയായത്. മലയിൻകീഴ് സ്റ്റേഷൻ പരിധിയിൽ ശാന്തുമൂല ഭാഗത്ത് വച്ചായിരുന്നു ആക്രമണം. പട്ടിക കൊണ്ടുള്ള അടിയിൽ വീട്ടമ്മയുടെ തലക്ക് പരിക്കേൽക്കുകയായിരുന്നു.
പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ മലയിൻകീഴ് സി.ഐ എ.വി സൈജു, എസ്.ഐ രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.