Posted On
date_range Updated On
date_range സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിൻറെ വീടിനുനേരേ ആക്രമണം; ഒരാൾ പിടിയിൽ
നേമം: സി.പി.എം വിളപ്പിൽ ഏരിയകമ്മിറ്റി അംഗം അസീസിൻറെ വീടിനു വരെ പടക്കം എറിയുകയും വീട് അടിച്ചുതകർക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ ഒരാളെ വിളപ്പിൽശാല പൊലീസ് പിടികൂടി. പേയാട് ചീലപ്പാറ ഐശ്വര്യ ഭവനിൽ കുട്ടു എന്ന് വിളിക്കുന്ന അമൽ എസ്. കുമാർ (22) ആണ് പിടിയിലായത്.
തിങ്കളാഴ്ച വൈകുന്നേരമായിരുന്നു ആക്രമണം. വ്യക്തിവൈരാഗ്യം മൂലം അസീസിൻറെ വിട്ടിയം കാർമൽ സ്കൂളിനു സമീപത്തെ വീട്ടിൽ എത്തിയ സംഘം പടക്കം എറിയുകയും വീടിൻറെ ഗ്ലാസുകൾ അടിച്ചുതകർക്കുകയുമായിരുന്നു. പേയാട് ഭാഗത്തുനിന്ന് പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.